Thodupuzha

പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

 

തുടങ്ങനാട്: പെട്രോളിന്റെയും ഡീസലിന്റെയും ഗ്യാസിന്റെയും വില വര്‍ധിപ്പിച്ച് ജനങ്ങളെ വീണ്ടും ദുരിതത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നിലപാടിനെതിരെ കേരള കോണ്‍ഗ്രസ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തുടങ്ങനാട് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി. കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ: ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.എ പരീത് കാനാപ്പുറം മുഖ്യപ്രഭാഷണം നടത്തി.

മണ്ഡലം ജനറല്‍ സെക്രട്ടറി ജോസഫ് തൊട്ടിത്താഴം, സി.എച്ച് ഇബ്രാഹിംകുട്ടി, ദേവസ്യാച്ചന്‍ ആരനോലിക്കല്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗ്ലോറി പൗലോസ്, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലം പറമ്പില്‍ , വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷെര്‍ലി അഗസ്റ്റിന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ദേവസ്യ ആരനോലിക്കല്‍ , ടോമി കാടന്‍കാവില്‍ , സണ്ണി ആരനോലിക്കല്‍ , ജോര്‍ജ് മുഞ്ഞനാട്ട്, ജോയി കണ്ടത്തില്‍, ബാബു പനയപ്പറമ്പില്‍ , തോമസ് തുരുത്തേല്‍,മാത്യു തീക്കുഴിവേലില്‍, ജോസഫ് പാമ്പാറയില്‍, യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ സെക്രട്ടറി രഞ്ജിത്ത് മനപ്പുറത്ത് , ബിന്‍സ് വട്ടപ്പലം, യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം ജോബി തീക്കുഴിവേലില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!