IdukkiLocal Live

ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം

ഇടുക്കി : തൊടുപുഴ, ഇടുക്കി ,ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് നിയോജക മണ്ഡലങ്ങളിലെ പോസ്റ്റല്‍ വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ മറ്റ് ജില്ലകളില്‍ നിന്നും തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് മുഖേന വോട്ടിംഗ് രേഖപ്പെടുത്താം .ഇന്ന് മുതല്‍ ഏപ്രില്‍ 20 വരെ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയാണ് അവസരം ലഭിക്കുക .പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ടുള്ള ജീവനക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡുമായി ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ എത്തേണ്ടതാണ്.

കൂടാതെ ഏപ്രില്‍ 23,24,25 തീയതികളില്‍ മേല്‍സൂചിപ്പിച്ച ജീവനക്കാര്‍ക്ക് പുറമെ പോലീസ് ഉദ്യോഗസ്ഥര്‍, തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയയോഗിച്ചിട്ടുള്ള മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കും ഇടുക്കി കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സജ്ജീകരിച്ചിട്ടുള്ള വോട്ടിംഗ് ഫെസിലിറ്റേഷന്‍ സെന്റററില്‍ പോസ്റ്റല്‍ വോട്ട് ചെയ്യാം. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികള്‍ക്കോ,ഏജന്റുമാര്‍ക്കോ , പ്രതിനിധികള്‍ക്കോ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ വോട്ടെടുപ്പിന്റെ സുതാര്യത പരിശോധിക്കാവുന്നതാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!