Thodupuzha

ഊര്‍ജ്ജകിരണ്‍ പദ്ധതി: തൊടുപുഴ നിയോജകമണ്ഡലത്തില്‍ തുടക്കമായി

തൊടുപുഴ :സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഊര്‍ജ്ജകിരണ്‍ പദ്ധതിക്ക് തൊടുപുഴ നിയോജകമണ്ഡലത്തില്‍ തുടക്കമായി. ദേശീയ ഊര്‍ജ്ജ സംരക്ഷണ വാരാചാരണത്തോടനുബന്ധിച്ചു എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരള, സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ഡെവലപ്‌മെന്റ് എന്നിവയുടെ സഹകരണത്തോടെ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റി കോടിക്കുളം പഞ്ചായത്തില്‍ ഊര്‍ജ്ജ സംരക്ഷണ റാലിയും ഒപ്പ് ശേഖരണവും സംഘടിപ്പിച്ചു. ഊര്‍ജ്ജ സംരക്ഷണത്തെകുറിച്ച് പൊതു ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഒപ്പുശേഖരണ ക്യാമ്പയിന്‍ കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കോടിക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമ്യമനുവിന്റെ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പ്രസന്നന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷേര്‍ലി ആന്റണി, വാര്‍ഡ് മെമ്പര്‍മാരായ ഫ്രാന്‍സിസ് സ്‌കറിയ, ഇഷാ സോണല്‍, ഷൈനി സുനില്‍, ബിനിമോന്‍ കോടിക്കുളം പഞ്ചായത്ത് സെക്രട്ടറി ഷാജു മാത്യു, ഹെഡ് ക്ലാര്‍ക്ക് അനിത, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സൂസമ്മ, വിവിധ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റി ഇടുക്കി ജില്ലാ ടീം ലീഡര്‍ അജീഷ് എബ്രഹാം, എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് സൊസൈറ്റി കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ അബീന സുലൈമാന്‍ തുടങ്ങിയലര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!