ArakkulamLocal Live

പ്രാണപ്രതിഷ്ഠ: അറക്കുളത്ത് കോത്താരി സഹോദരങ്ങള്‍ക്ക് സ്മരണാജ്ഞലി അര്‍പ്പിച്ചു

അറക്കുളം: ശ്രീരാമഭക്തരുടെ ആഗ്രഹങ്ങള്‍ സഫലീകരിച്ച് അയോധ്യയില്‍ പ്രാണപ്രതിഷ്ഠ നടത്തിയപ്പോള്‍ അറക്കുളത്ത് കോത്താരി സഹോദരന്‍മാര്‍ക്ക് സ്മരണാജ്ഞലി അര്‍പ്പിച്ചു.അറക്കുളത്ത് രാമായണ പാരായണവും, ഭജനയും, ആരതി ഉഴിഞ്ഞ് പുഷ്പാര്‍ച്ചനയും, കര്‍സേവകരായ എം.ആര്‍ ഹരിലാല്‍, ഇടാട് മോഹന്‍ദാസ്, പി.ഏ.വേലുക്കുട്ടന്‍ എന്നിവര്‍ക്ക് നല്‍കിയ ആദരവും, പ്രസാദ ഊട്ടും നടത്തുമ്പോഴും ഏറെ വേറിട്ട് നിന്നത് കര്‍സേവ സമയത്ത് വെടിയേറ്റു മരിച്ച കോത്താരി സഹോദരന്‍മാര്‍ക്ക് നല്‍കിയ സ്മരണാജ്ഞലി ആയിരുന്നു.ഇരുവരുടേയും വീരമൃത്യുവിന് സാക്ഷ്യമായി അറക്കുളത്ത് നട്ട ആല്‍മരങ്ങള്‍ക്ക് പുഷ്പ്പാര്‍ച്ചന നടത്തിയും, മാലയണിയിച്ചും, പട്ട് വസ്ത്രങ്ങള്‍ ചുറ്റിയും, നാമം ജപിച്ചുമായിരുന്നു അവരോടുള്ള ആദരവ് രാമഭക്തര്‍ പ്രകടിപ്പിച്ചത്. അന്ന് അറക്കുളം ദേവീക്ഷേത്രത്തിന് മുമ്പില്‍ നട്ട ആല്‍മരം ഇന്ന് വലിയ വടവൃക്ഷമായി മാറിയിട്ടുണ്ട്.ഇതേ ദിവസം എല്ലാ വര്‍ഷവും കോത്താരി സഹോദരന്മാരുടെ ഓര്‍മ്മക്കായി പുഷ്പാര്‍ച്ചന നടത്തുവാനും രാമഭക്തര്‍ തീരുമാനമെടുത്തു.

 

Related Articles

Back to top button
error: Content is protected !!