Thodupuzha

തൊടുപുഴ ചാപ്റ്റര്‍ രൂപികരിച്ച് പ്രേം നസീര്‍ സുഹൃത് സമിതി

തൊടുപുഴ: പ്രേം നസീര്‍ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കെന്‍സ്റ്റര്‍ ബാദുഷയുടെ നേതൃത്വത്തില്‍ പ്രേം നസീര്‍ സുഹൃത് സമിതി തൊടുപുഴ ചാപ്റ്റര്‍ വിനായക ഓഡിറ്റോറിയത്തില്‍ രൂപികരിച്ചു. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് യോഗം ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ.സുദീപ്, ബ്ലോക്ക് സെക്രട്ടറി ജിജോ കഴുക്കിച്ചാലില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. സുഹൃത് സമിതി ഭാരവാഹികളായി വിജയകുമാര്‍ തൊടുപുഴ (പ്രസിഡന്റ് ), ഫ്രാന്‍സിസ് വാഴക്കുളം (വൈസ് പ്രസിഡന്റ് ), സന്തോഷ് തൊടുപുഴ (സെക്രട്ടറി ), അശ്വതി തൊടുപുഴ (ജോയിന്റ് സെക്രട്ടറി ), സന്ധ്യ തൊടുപുഴ (ട്രെഷറെര്‍ ) എന്നിവരെ തിരഞ്ഞെടുത്തു. കലാ സാംസ്‌കാരിക രംഗത്തുളളവര്‍ക്ക് വേദികള്‍ ഒരുക്കി കൊടുക്കുക, കലാഭിരുചിയുളളവരെ ആദരിക്കുക എന്നിവയാണ് കൂട്ടായ്മയുടെ ലക്ഷ്യം. ചടങ്ങില്‍ കലാരംഗത്തെ വിശിഷ്ട വ്യക്തികളെ ആദരിച്ചു.

Related Articles

Back to top button
error: Content is protected !!