Thodupuzha

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത നാല് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു

തൊടുപുഴ: ഹൈക്കോടതി ഉത്തരവനുസരിച്ച് വിലവിവര പട്ടിക കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത തൊടുപുഴയിലെ നാല് വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. വിഷു-റംസാന്‍ വിപണിയിലെ അനധികൃത വിലകയറ്റം തടയുന്നതിനായി തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ ബൈജു കെ ബാലന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി 57 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ.എന്‍. സതീഷ്, ദീപ തോമസ്, പൗര്‍ണ്ണമി പ്രഭാകരന്‍, സുജോ തോമസ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!