Thodupuzha

പ്രൈവറ്റ് ബസ് ആന്റ് ഹെവി മോട്ടോര്‍ മസ്ദൂര്‍ സംഘം ജില്ലാ വാര്‍ഷിക സമ്മേളനം

തൊടുപുഴ: ജില്ലാ പ്രൈവറ്റ് ബസ് ആന്റ് ഹെവി മോട്ടോര്‍ മസ്ദൂര്‍ സംഘം (ബി.എം.എസ്) ജില്ലാ വാര്‍ഷിക സമ്മേളനം തൊടുപുഴ ബി.എം.എസ് ഹാളില്‍ നടന്നു. മോട്ടോര്‍ ഫെഡറേഷന്‍ പ്രസിഡന്റ് എ.സി. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി.പി.ഷാജി അധ്യക്ഷനായി, ജന.സെക്രട്ടറി കെ.എം.സിജു, ബി.എം.എസ്.ജില്ലാ ജോ.സെക്രട്ടറി സി.രാജേഷ്, യൂണിറ്റ് സെക്രട്ടറി എസ്.ശ്രീജിത്ത്, ബി.എം.എസ്.മേഖല സെക്രട്ടറി കെ.ആര്‍.ശ്രീജേഷ്, യൂണിറ്റ് പ്രസിഡന്റ് സണ്ണി ജോസ്,സിജോ ആഗസ്തി, എം.എം.സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഭാരവാഹികളായി പി.ബി.സാബു (ജില്ലാ പ്രസിഡന്റ്), കെ.എം.സിജു (സെക്രട്ടറി), പോള്‍ മാത്യു (ഖജാന്‍ജി) എന്നിവരടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!