Thodupuzha

തൊടുപുഴ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കി

തൊടുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊടുപുഴ മേഖലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ പണിമുടക്കി. മുനിസിപ്പൽ ബസ് സ്റ്റാന്‍ഡിൽനിന്ന് നൂറുകണക്കിന് തൊഴിലാളികൾ പ്രകടനം നടത്തി. പ്രൈവറ്റ് ബസ് വർക്കേഴ്സ് യൂണിയൻ(സിഐടിയു) ആഭിമുഖ്യത്തിലായിരുന്നു പണിമുടക്ക്. ഐക്യദാർഡ്യം പ്രകടിപ്പിച്ച് തൊടുപുഴയിലെ മുഴുവൻ ബസ് തൊഴിലാളികളും പണിമുടക്കിൽ അണിചേർന്നു.

കോടതിയെ തെറ്റിദ്ധരിപ്പിച്ച് ഒരു ബസുട‌മ സമ്പാദിച്ച തെറ്റായ വിധിയിലൂടെ തൊടുപുഴ മൂവാറ്റുപുഴ റൂട്ടിൽ സമാധാനപരമായ പണിയെടുക്കാനുള്ള അന്തരീക്ഷം തകർക്കാനുള്ള നടപടിയിൽനിന്ന് അധികാരികൾ പിന്തിരിയണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു. കെഎസ്‌ആർടിസി ബസുകൾ സമയ കൃത്യത പാലിക്കുക,140 കിലോമീറ്ററിൽ കൂടുതലുള്ള സ്വകാ‌ര്യ ബസുകളുടെ റൂട്ടുകൾ റദ്ദുചെയ്യാനുള്ള തീരുമാനം പിൻ‌ലിക്കുക എന്നീ ആവ‌ശ്യങ്ങളും ഉയര്‍ത്തി. പ്രതിഷേധയോഗം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് ടി ആർ സോമൻ ഉദ്ഘാടനംചെയ്തു. റോയി സെബാസ്റ്റ്യൻ അധ്യക്ഷനായി. കെ വി ജോയി, എം വി ബിബിൻ എന്നിവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!