Thodupuzha

പുള്ളിക്കാനം നിവാസികളുടെ  പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം: കെ.പി.എം.എസ്                  

 

തൊടുപുഴ: പുള്ളിക്കാനം പഴയകാട് മേഖലയിലെ ആളുകള്‍ നേരിടുന്ന കുടിവെള്ളം, ബസ് സര്‍വീസ്, മൊബൈല്‍ റേയ്ഞ്ച് പ്രശ്‌നം എന്നിവയ്ക്ക് പരിഹാരം കാണണമെന്ന് കെ.പി.എം.എസ് ആവശ്യപ്പെട്ടു. മൊബൈല്‍ റേഞ്ച് ഇല്ലാത്തതു മൂലം കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം സാധ്യമാകാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന ബി.എസ്.എന്‍.എല്‍ ടവറില്‍ നിന്ന് ആവശ്യത്തിന് സിഗ്‌നല്‍ ലഭിക്കുന്നില്ല. ഇവിടെ ജനറേറ്ററോ , നോക്കാനോ ആളില്ലയ. വൈദ്യുതി മുടങ്ങിയാല്‍ ടവര്‍ നിശ്ചചലമാകും. 6 മാസത്തേക്ക് ഇവിടെ കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെടുനുണ്ട്. 2005 ല്‍ പണി പൂര്‍ത്തീകരിച്ച് ഉദ്ഘാടനം നടത്തിയ ആയൂര്‍വേദ ആശുപത്രിയും മൃഗാശുപത്രിയും കാടുകയറി നശിച്ച് കിടക്കുകയാണ്. ഈ പ്രദേശങ്ങളില്‍ ആവശ്യത്തിന് ബസ് സര്‍വീസും നിലവിലില്ല. പ്രദേശത്ത് പട്ടയം ലഭിക്കാത്ത കുടുംബങ്ങള്‍ നിരവധിയാണ്. തോട്ടം മേഖലയില്‍ പണിയെടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും പരിഹാരമായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് രൂപം നല്‍കുമെന്നും കെ.പി.എം.എസ് തൊടുപുഴ യൂണിയന്‍ സെക്രട്ടറി പ്രകാശ് തങ്കപ്പന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!