Thodupuzha

സംരക്ഷണ ഭിത്തി തകര്‍ത്ത സംഭവം:യു.ഡി.എഫ് സമരം നടത്തി

തൊടുപുഴ: നിയമ വിരുദ്ധമായി ഇല്ലാത്ത അധികാരം ഉപയോഗിച്ച് നഗരസഭ യുടെ കെട്ടിടവും, സംരക്ഷണ ഭിത്തിയും തകര്‍ക്കാന്‍ നേതൃത്വം നല്‍കിയ മുനിസിപ്പല്‍ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരില്‍ നിന്ന് നഷ്ടം ഈടാക്കാനും സംരക്ഷണഭിത്തി പുനര്‍നിര്‍മിക്കാനും, കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും തയ്യാറാവണമെന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കണ്‍വീനര്‍ എന്‍.ഐ ബെന്നി ആവശ്യപ്പെട്ടു. മങ്ങാട്ട് കവല ബസ് സ്റ്റാന്റിന്റെ സംരക്ഷണഭിത്തി തകര്‍ത്ത മുനിസിപ്പല്‍ ചെയര്‍മാന്റെ പേരില്‍ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടു യു.ഡി.എഫ് നഗര സഭയ്ക്ക് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭ യുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ ബന്ധപ്പെട്ട മരാമത്ത്, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥ സാന്നിധ്യം ഉണ്ടാവേണ്ടതാണ്. ഇക്കാര്യത്തില്‍ അവരെയൊന്നും ഇള്‍പ്പെടുത്താതെ നടത്തിയ നീക്കം സ്വകാര്യ കെട്ടിട ഉടമകളെ സഹായിക്കാനാണെന്ന് അധ്യക്ഷത വഹിച്ച പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കെ. ദീപക് ആരോപിച്ചു.

അഡ്വ. ജോസഫ് ജോണ്‍, ജാഫര്‍ ഖാന്‍ മുഹമ്മദ്, സജിമോന്‍, എം.കെ ഷാഹുല്‍ ഹമീദ്, എം.എ കരിം, ഫിലിപ്പ് ചേരിയില്‍, സഫിയ ജബ്ബാര്‍, സുരേഷ് രാജു, എം.എച്ച് സജീവ്,റഷീദ് കാപ്രാട്ടില്‍,കെ.എം ഷാജഹാന്‍, സി.എസ് മഹേഷ്, ടോമി പാലക്കല്‍, സനു കൃഷ്ണന്‍, ഷാഹുല്‍ കാപ്രാട്ടില്‍, എ.എ ഹസന്‍, മുനീര്‍ മുഹമ്മദ്, ഷീജ ഷാഹുല്‍, നീനു പ്രശാന്ത്, സാബിറ ജലീല്‍, റസിയ കാസിം, നിസ സക്കീര്‍, ഷഹാന ജാഫര്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!