Thodupuzha

പി.ടി തോമസ് നിലപാടുകളില്‍ വിട്ടു വീഴ്ചയില്ലാത്ത വ്യക്തിത്വം: സര്‍വകക്ഷി യോഗം

 

 

തൊടുപുഴ: കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും തൊടുപുഴയുടെ മുന്‍ എം.എല്‍.എ, ഇടുക്കി എം.പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പി.ടി തോമസ് എം.എല്‍.എയുടെ നിര്യാണത്തില്‍ തൊടുപുഴയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അനുശോചനം രേഖപ്പെടുത്തി. തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ ചേര്‍ന്ന അനുസ്മരണ യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു അധ്യക്ഷത വഹിച്ചു. പി.ജെ ജോസഫ് എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എസ്. അശോകന്‍, ഫാ.ജോസഫ് കുന്നത്ത്, ജോസ് കുറ്റിയാനി എക്‌സ് എം.എല്‍.എ, കെ.കെ ശിവരാമന്‍, എം.എസ് മുഹമ്മദ്, പി.പി സാനു, അഡ്വ. സി.കെ വിദ്യാസാഗര്‍, നൗഫല്‍ മൗലവി, കെ.ഐ ആന്റണി, സുരേഷ് ബാബു, അഡ്വ. കെ.എസ് സിറിയക്, സി.കെ ശിവദാസ്, മാര്‍ട്ടിന്‍ മാണി, മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ്. ജോര്‍ജ്, പ്രഫ. വിന്‍സന്റ് മാളിയേക്കല്‍, എന്‍. വിനോദ് കുമാര്‍, എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ കമ്മിറ്റി അംഗം എസ്. ശ്രീനിവാസന്‍, അഡ്വ. ഇബ്രാഹിം കുട്ടി കല്ലാര്‍, അഡ്വ ഇ.എം ആഗസ്തി, റോയ് കെ. പൗലോസ്, അഡ്വ. ജോയ് തോമസ്, സുലൈമാന്‍ റാവുത്തര്‍ എക്‌സ് എം.എല്‍.എ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. അനുസ്മരണ പ്രമേയം ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.ജെ പീറ്റര്‍ അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!