Local LiveMuttom

സംസ്ഥാന പാതയോരത്ത് സ്ഥാപിച്ചിരിക്കുന്ന കച്ചവട സ്ഥാപനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് : നോട്ടീസ് നല്‍കി

മുട്ടം : വഴിയോരത്ത് സ്ഥാപിച്ചിരിക്കുന്ന കച്ചവട സ്ഥാപനം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് നോട്ടീസ് നല്‍കി. തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയോരത്തെ മുട്ടം എംവിഐപി ഓഫീസിന് സമീപത്തുള്ള പെട്ടിക്കട നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ നിന്ന് നോട്ടീസ് നല്‍കിയത്. ഈരാറ്റുപേട്ട സ്വദേശികളുടേതാണ് സ്ഥാപനം. വാഹന ഗതാഗതത്തിനും റോഡിന്റെ വികസനത്തിനും പെട്ടിക്കട തടസം സൃഷ്ടിക്കുന്നുവെന്നാണ്‌ നോട്ടീസില്‍ പറയുന്നത്. കച്ചവട സ്ഥാപനം ഉടന്‍ നീക്കം ചെയ്യാത്ത പക്ഷം വകുപ്പില്‍ നിന്ന് നേരിട്ട് നീക്കം ചെയ്യും. ഇത് മൂലമുണ്ടാകുന്ന മുഴുവന്‍ ചിലവുകളും ഉടമകളില്‍ നിന്ന് ഈടാക്കുന്നതായിരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.

 

Related Articles

Back to top button
error: Content is protected !!