Local LiveVannappuram

കോടിക്കുളം നഗരത്തിന്റെ ഹൃദയ ഭാഗത്ത് പൊതുമരാമത്ത് വക മരക്കുറ്റികള്‍

വണ്ണപ്പുറം : കോടിക്കുളം നഗരത്തിന്റെ ഹൃദയഭാഗത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുന്ന വലിയ മരക്കുറ്റികള്‍ ജനജീവിതത്തിന് വലിയ തടസം സൃഷ്ടിക്കുന്നു. മൂന്ന് വര്‍ഷം മുമ്പ് റോഡിന്റെ വശങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തപ്പോള്‍, അപകടാവസ്ഥയില്‍ പാതയ്ക്ക് സമീപം നിന്നിരുന്ന മരങ്ങള്‍ വ്യാപാരികളുടെയും, ടാക്‌സി തൊഴിലാളികളുടേയും പരാതിയെ തുടര്‍ന്നാണ് വെട്ടിമാറ്റിയത്. എന്നാല്‍ മരം ചുവടെ മുറിക്കാന്‍ വകുപ്പില്ലെന്ന കാരണം പറഞ്ഞ് മരകുറ്റികള്‍ ബാക്കി നിര്‍ത്തി. പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഇത് വെട്ടിമാറ്റാന്‍ അധികൃതര്‍ തയ്യാറായില്ല. ഓരോ മണിക്കൂറിലും നൂറ് കണക്കിന് വാഹങ്ങള്‍ കടന്നു പോകുന്ന പാതയാണിത്. പാതയുടെ സമീപത്തായി ആരാധനാലയങ്ങളും സ്‌കൂളും സ്ഥിതി ചെയ്യുന്നുമുണ്ട് .പാറത്തട്ട റോഡില്‍ നിന്നും പ്രധാന പാതയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് മരക്കുറ്റികള്‍ വലിയ കാഴ്ച തടസമാണ് സൃഷ്ടിക്കുന്നത്. അടുത്തിടെ മില്‍മയിലേക്ക് പാലുമായി വന്ന പിക്കപ്പ് വാന്‍ ബൈക്കുമായി കൂട്ടി ഇടിച്ച് രണ്ട് യുവാക്കള്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. യാതൊരു പ്രയോജനവുമില്ലാതെ ഉണങ്ങി നില്‍ക്കുന്ന മരക്കുറ്റികള്‍ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!