Thodupuzha

പൊതു മനസ്സിനേറ്റ മുറിവ് രാജി കൊണ്ട് പരിഹരിക്കാവുന്നതല്ല – പുന്നല ശ്രീകുമാര്‍

തൊടുപുഴ :സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിലൂടെ നാടിന്റെ പൊതു മനസിനേറ്റ മുറിവ് രാജി കൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ലെന്ന് കെ.പി.എം.എസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ പറഞ്ഞു. മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, മൗലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്ന, സ്വതന്ത്രമായ ഒരു നീതിന്യായ വ്യവസ്ഥയെ മുന്നോട്ടുവയ്ക്കുന്ന ലോകത്തിലെ ലിഖിതമായ ഭരണഘടനകളില്‍ ഏറ്റവും ദീര്‍ഘവും ബൃഹത്തും ആണ് ഇന്ത്യന്‍ ഭരണഘടന.വികസിത ജനാധിപത്യ പരിസരമുള്ള കേരളത്തില്‍ നിന്നും ഭരണഘടനക്കെതിരെ ഇപ്പോള്‍ ഉണ്ടായിട്ടുള്ള അവഹേളനം അംഗീകരിക്കാന്‍ കഴിയുന്നതല്ല.പൗരസമൂഹത്തിന്റെ വിശുദ്ധഗ്രന്ഥം എന്ന നിലയില്‍ കേരളത്തിന്റെ പൊതു മനസ്സിനുണ്ടായിട്ടുള്ള മുറിവ്,പരാമര്‍ശം നടത്തിയ ഭരണാധികാരിയുടെ രാജി കൊണ്ടുമാത്രം പരിഹരിക്കാവുന്നതല്ല. ഭരണഘടനാ സാക്ഷരതയ്ക്കും, സംരക്ഷണത്തിനും പ്രാമുഖ്യം നല്‍കുന്ന കേരളത്തിലെ പുരോഗമന സര്‍ക്കാരും അതിന്റെ രാഷ്ട്രീയ നേതൃത്വവും ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button
error: Content is protected !!