ChuttuvattomMoolammattam

ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായുളള ക്വിസ് മത്സരം സെപ്റ്റംബര്‍ 10ന്‌

മൂലമറ്റം : സംസ്കാര വേദിയുടെ ഗാന്ധി ജയന്തിയാഘോഷങ്ങളുടെ ഭാഗമായി സെപ്റ്റംബർ  10 ന് ഹയര്‍സെക്കന്ററി വിഭാഗത്തിന് ജില്ലാതല ക്വിസ് മത്സരം നടത്തും. മഹാത്മ ഗാന്ധിയും ഇന്ത്യൻ സ്വാതന്ത്ര്യ സമരവും എന്ന വിഷയത്തിലാണ് ക്വിസ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്‌. വിജയികൾക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം. 1 , 2 , 3 സ്ഥാനക്കാർക്ക് 7000 , 5000 , 3000 രൂപ ക്രമത്തിൽ കാഷ് അവാർഡുകൾ സമ്മാനിക്കും. അടുത്ത 5 പേർക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ജില്ലാ തലത്തിൽ പങ്കെടുക്കുന്നവർ സെപ് . 6 ന് മുമ്പായി ജില്ലാ പ്രസിഡൻറ് റോയ് . ജെ. കല്ലറങ്ങാട്ടിന്റെയോ സെക്രട്ടറി ടോം കണയങ്കവയലിന്റെയോ വാട്ട്സ്ആപ്പ് നമ്പരുകളിൽ രജിസ്റ്റർ ചെയ്യണം . 9497279347 , 9400 671874 .

Related Articles

Back to top button
error: Content is protected !!