Thodupuzha

ബി .എസ്.എൻ .എൽ .റിട്ട .ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ രാജൻ തെക്കുംഭാഗത്തിന്റെ കഥാസമാഹാരം സ്നേഹം പുണരുന്ന സ്വപ്നങ്ങൾ പുറത്തിറങ്ങി .

തൊടുപുഴ :ബി .എസ്.എൻ .എൽ .റിട്ട .ഉദ്യോഗസ്ഥനും സാഹിത്യകാരനുമായ രാജൻ തെക്കുംഭാഗത്തിന്റെ കഥാസമാഹാരം സ്നേഹം പുണരുന്ന സ്വപ്നങ്ങൾ പുറത്തിറങ്ങി . . തൊടുപുഴ ഉപാസന ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ മാധ്യമ പ്രവർത്തകൻ സാബു നെയ്യശ്ശേരി പ്രകാശനം നിർവഹിച്ചു .റിട്ട പഞ്ചായത്തു സെക്രട്ടറിയും .പ്രഭാഷകനും എഴുത്തുകാരനുമായ സി .സി .ബേബിച്ചൻ പുസ്തകം ഏറ്റുവാങ്ങി ..കേരള സാഹിത്യവേദി ജില്ലാ പ്രസിഡന്റ് ഫാസിൽ അതിരമ്പുഴ അധ്യക്ഷത വഹിച്ചു ..കാവൽ കൈരളി എഡിറ്റർ സനൽ ചക്രപാണി ,നൃത്താഞ്ജലി ഡയറക്ടർ പി കെ .സുനിൽകുമാർ ,കേരള സാഹിത്യവേദി വൈസ് പ്രസിഡന്റ് സുകുമാർ അരിക്കുഴ,, സാഹിത്യ വേദി ജില്ലാ ജോയിന്റ് സെക്രട്ടറി മിനി കാഞ്ഞിരമറ്റം,ഇന്ത്യൻ സൊസൈറ്റി ഓഫ് ഓഥേഴ്‌സ്പ്രസിഡന്റ് വി .കെ .സുധാകരൻ സെക്രട്ടറി,സജിത ഭാസ്‌ക്കർ തുടങ്ങിയവർ പ്രസംഗിച്ചു .പഡോഗ്‌ ബുക്ക് ആർട്ട് മാനേജിങ്ങ് എഡിറ്റർ തോമസുകുട്ടി സ്വാഗതവും ഉപാസന കാവ്യാ കഥ വേദി സെക്രട്ടറി രമ.പി .നായർ നന്ദിയും പറഞ്ഞു . .നന്ദന ബിനു ഈശ്വര പ്രാർത്ഥന ചൊല്ലി .കഥാകൃത്ത് രാജൻ തെക്കുംഭാഗം

 

മറുപടി പ്രസംഗം നടത്തി .കവികളായ തൊമ്മന്കുത്ത് ജോയി ,കൗസല്യ കൃഷ്ണൻഎന്നിവർ കവിത അവതരിപ്പിച്ചു ..തൊടുപുഴ പഗോഡ ബുക്ക് ആർട്ടാണ് പ്രസാധകർ .

Related Articles

Back to top button
error: Content is protected !!