Arakkulam

സ്വർഗീയ രാജീവൻ അനുസ്മരണവും, രക്തദാന ക്യാമ്പും നടത്തി

 

അറക്കുളം : സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ സ്വർഗീയ ആശ്രമം രാജീവൻ അനുസ്മരണവും, രക്തദാന ക്യാമ്പും നടത്തി. അറക്കുളം എസ്എൻ ഡി പി ഹാളിൽ ഉത്രാടം കണ്ണൻ്റെ അധ്യ ക്ഷതയിൽ നടന്ന അനുസ്മരണ യോഗം സേവാഭാരതി ജില്ലാ ട്രഷറർ ഹരി. സി.ശേഖർ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ ബൗദ്ധിക്ക് പ്രമുഖ്എ.എസ്.സന്തോഷ് ബാബു രാജീവൻ അനുസ്മരണം നടത്തി. സേവാഭാരതി ജില്ലാ സെക്ര.വി.കെ.ഷാജി, പ്രശസ്ത ഫുട്ബോൾ പരിശീലകനും, രക്തദാന രംഗത്തെ നിറസാന്നിദ്ധ്യവുമായ പി.ഏ.സലിംകുട്ടി, തൊടുപുഴസചേതന രക്തദാന സമിതി കോർഡിനേറ്റർ അജേഷ് ഉണ്ണികൃഷ്ണൻ, എസ്.ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു. രാധാമണി ഹരിലാൽ, എം.കെ.രാജേഷ്, ഉത്രാടം കണ്ണൻ, ടി.ബി.അജീഷ്, പ്രിയസൂര്യ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!