Idukki

ജില്ലയില്‍ വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

ഇടുക്കി : ജില്ലയില്‍ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനുകളുടെ റാന്‍ഡമൈസേഷന്‍ നടപടികള്‍ പൂര്‍ത്തിയായി. വിവിധ പോളിംഗ് സ്റ്റേഷനുകളിലേക്ക് റിസര്‍വ് ഉള്‍പ്പെടെയുള്ള വോട്ടിംഗ് മെഷീനുകളാണ് റാന്‍ഡമൈസ് ചെയ്തത്. കളക്ടറേറ്റില്‍ നടന്ന റാന്‍ഡമൈസേഷന്‍ പ്രക്രിയയില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് ,തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ വികാസ് സിതാറാംജി ഭാലെ, സ്ഥാനാര്‍ത്ഥി പ്രതിനിധി എന്നിവര്‍ സന്നിഹിതരായിരുന്നു.

ദേവികുളം 195 ,ഉടുമ്പന്‍ചോല 193 ,തൊടുപുഴ 216 ,ഇടുക്കി 196 , പീരുമേട് 203 എന്നിങ്ങനെ ജില്ലയിലെ 5 നിയോജകമണ്ഡലങ്ങളിലായി ആകെ 1003 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ് എന്നിവയുടെ 20 ശതമാനം വീതവും വിവിപാറ്റ് മെഷീനുകളുടെ 30 ശതമാനവും റിസര്‍വ് ചെയ്തിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായാണ് റാന്‍ഡമൈസേഷന്‍ നടപടി പൂര്‍ത്തിയാക്കിയത്. ആദ്യഘട്ടത്തില്‍ വിവിധ അസംബ്ലി സെഗ്മെന്റുകളിലേക്കും രണ്ടാംഘട്ടത്തില്‍ അസംബ്ലി സെഗ്മെന്റുകളിലെ പോളിംഗ് സ്റ്റേഷനുകളിലേക്കുമാണ് വോട്ടിംഗ് മെഷീനുകള്‍ റാന്‍ഡമൈസ് ചെയ്തത്.

Related Articles

Back to top button
error: Content is protected !!