Idukki

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസ്:യുവാവ് അറസ്റ്റില്‍

 

ഇടുക്കി: വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പഴയരിക്കണ്ടം മൈലപ്പുഴ സ്വദേശി താമരക്കാട്ട് പ്രജേഷ് (42) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒരുമാസം മുമ്പാണ് കേസ് ആസ്പദമായ സംഭവം നടന്നത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് പിന്നിലൂടെയെത്തിയ പ്രതി വീട്ടമ്മയുടെ വായ പൊത്തിയശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു എന്നാണ് പരാതി. കുടുംബത്തില്‍ ഒരു വിവാഹം നടക്കാനുള്ള സാഹചര്യം മൂലം ഈ സംഭവം രഹസ്യമാക്കി വയ്ക്കുകയും പിന്നീട് ഭര്‍ത്താവിനെ അറിയിച്ചു കേസ് കൊടുക്കുകയുമായിരുന്നു. കഞ്ഞിക്കുഴി സബ് ഇന്‍സ്‌പെക്ടര്‍ ടോണി ജെ. മറ്റത്തിന്റെയും, വനിതാ ഇന്‍സ്‌പെക്ടര്‍ ജെര്‍ട്ടിനാ ഫ്രാന്‍സിസിന്റെയും, സി.പി.ഒമാരായ അജിമോന്‍, നിമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. ഇടുക്കി ഡിവൈ.എസ്.പി ബിനു ശ്രീധര്‍ കഞ്ഞിക്കുഴി പോലീസ് സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റു ചെയ്തു.

Related Articles

Back to top button
error: Content is protected !!