ChuttuvattomErattupetta
അപൂര്‍വ പുസ്തകങ്ങളുടെ ശേഖരത്തിന്റെ ഉടമയെ തപസ്യ ആദരിച്ചു


തൊടുപുഴ: വായനാദിനാചരണത്തിന്റെ ഭാഗമായി പുസ്തകസ്‌നേഹിയും വിപണിയില്‍ ലഭ്യമല്ലാത്ത ഒട്ടേറെ അപൂര്‍വ പുസ്തകങ്ങളുടെ ശേഖരത്തിനുടമയുമായ പുല്ലാപ്പിള്ളില്‍ പി.കെ നാരായണ പിള്ളയെ തപസ്യ ജില്ലാ സമിതി ആദരിച്ചു. വിപണിയില്‍ ലഭ്യമല്ലാത്ത പുസ്തകങ്ങള്‍ തേടി പല പ്രമുഖരും പി.കെ നാരായണപിള്ളയെ ബന്ധപ്പെടാറുണ്ട്. തന്റെ പുസ്തകങ്ങളുടെ ഫോട്ടോ പ്രിന്റുകള്‍ എടുത്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാറുമുണ്ട്. ഡിജിറ്റല്‍ വായനയുടെ കാലത്തും പുസ്തകങ്ങളെ സ്‌നേഹിക്കുകയും ആവശ്യക്കാര്‍ക്ക് പുസ്തകങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്യുന്ന പി.കെ. നാരായണപിള്ളയെ തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിക്കു വേണ്ടി അധ്യക്ഷന്‍ വി.കെ.സുധാകരന്‍ മെമെന്റോ നല്‍കി ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എന്‍ ഷാജി, ജില്ലാ സെക്രട്ടറി എം.എം. മഞ്ജുഹാസന്‍ എന്നിവരും പങ്കെടുത്തു.
