ChuttuvattomThodupuzha

ചാവറ ഇൻറർനാഷണൽ അക്കാദമി മൈതാനത്ത് നിർമ്മിച്ച ടർഫ് കോർട്ടിൻ്റെ ഉദ്ഘാടനം ഇന്ന്

വാഴക്കുളം: ചാവറ ഇൻറർനാഷണൽ അക്കാദമി മൈതാനത്ത് നിർമ്മിച്ച ടർഫ് കോർട്ടിൻ്റെ ഉദ്ഘാടനം ഇന്ന് നടത്തും.രാവിലെ 10 ന് ഫുട്ബോൾ താരം ഐ.എം വിജയൻ ഉദ്ഘാടനം നിർവഹിക്കും. സ്കൂൾ മാനേജർ ഫാ.തോമസ് മഞ്ഞക്കുന്നേൽ അധ്യക്ഷത വഹിക്കും. ഫാ.ഡിനോ കള്ളിക്കാട്ട്, ഫാ. ബോബി തളികപ്പറമ്പിൽ, റവ.ഡോ.സിജൻ പോൾ ഊന്നുകല്ലേൽ എന്നിവർ പ്രസംഗിക്കും. ഇൻഫൻ്റ് ജീസസ്,കാർമൽ പബ്ലിക് സ്കൂൾ,ചാവറ ഇൻറർനാഷണൽ അക്കാദമി എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായാണ് ടർഫ് കോർട്ട് നിർമ്മിച്ചിരിക്കുന്നത്. സമ്മേളനത്തിനു ശേഷം ടർഫ് കോർട്ടിൽ ഫുട്ബോൾ സൗഹൃദ മത്സരം നടത്തും.

Related Articles

Back to top button
error: Content is protected !!