തൊടുപുഴ റോട്ടറി ക്ലബ് ഭാരവാഹികള്‍ സ്ഥാനമേറ്റു


തൊടുപുഴ: റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. 2021-22 ലെ പ്രസിഡന്റായി ഡോ. സി.വി. ജേക്കബും, സെക്രട്ടറി ആയി ജോബ് കെ. ജേക്കബും ട്രഷററായി ടിനി തോമസും സ്ഥാനമേറ്റു. ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍ നോമിനി വിജയകുമാര്‍ ടി.ആര്‍ മുഖ്യാതിഥിയായിരുന്നു. റോട്ടറി ഡിസ്ട്രിക്റ്റ് 3201 ഡയറക്ടര്‍ മേജര്‍ ജനറല്‍ വിവേകാനന്ദന്‍ ഗസ്റ്റ് ഓഫ് ഓണറായി പങ്കെടുത്തു. ഡോ. സതീഷ് ധന്വന്തരി അധ്യക്ഷത വഹിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അസിസ്റ്റന്റ് ഗവര്‍ണര്‍ ഹരികൃഷ്ണന്‍ കെ.എസ് നിര്‍വഹിച്ചു. ബാലക്ഷീര കര്‍ഷകനായ വെള്ളിയാമറ്റം സ്വദേശി മാത്യു ബെന്നിയെ ആദരിച്ചു. റോട്ടറി കലണ്ടറിന്റെ പ്രകാശനം ഹെജി പി ചെറിയാന്‍ നിര്‍വഹിച്ചു. ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. തൊടുപുഴ ഐ.എം.എ പ്രസിഡന്റ് ഡോ. സുമി ഇമ്മാനുവല്‍, ഐ.എം.എ ബ്ലഡ് ബാങ്ക് പ്രസിഡന്റ് ഡോ. സോണി തോമസ്, പൂമാല റോട്ടറി കമ്മ്യൂണിറ്റി കോര്‍ പ്രസിഡന്റ് അനില്‍ രാഘവന്‍, കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബിജു ചെമ്പരത്തി, ജോമോന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
