ChuttuvattomThodupuzha

റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി  ധര്‍ണ നടത്തി

തൊടുപുഴ: റേഷന്‍ വ്യാപാരി സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ ധര്‍ണ  സംഘടിപ്പിച്ചു. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്‌ക്കരിക്കുക, കേന്ദ്രം വെട്ടിക്കുറച്ച അരിവിഹിതം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. റേഷന്‍ വ്യാപാരികളോടുള്ള കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അവഗണനയില്‍ പ്രതിഷേധിച്ച് നടത്തുന്ന രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായാണ് സംസ്ഥാനത്തെ മുഴുവന്‍ താലൂക്ക് കേന്ദ്രങ്ങളിലും സത്യാഗ്രഹസമരം സംഘടിപ്പിച്ചത്. റേഷന്‍ വ്യാപാരിക്ക് പ്രതിമാസം 30,000 രൂപാ വേതനം ലഭ്യമാക്കുക, കടവാടക, വൈദ്യുതി ചാര്‍ജ്ജ്, സെയില്‍സ്മാന്റെ ശമ്പളം എന്നിവ സര്‍ക്കാര്‍ നേരിട്ടു നല്‍കുക, കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ച റേഷന്‍ വിഹിതം പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. തൊടുപുഴ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ സംഘടിപ്പിച്ച പ്രതിഷേധം സംയുക്ത സമര സമിതി ചെയര്‍മാന്‍ അഡ്വ. ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് തോമസ് വര്‍ക്കി അധ്യക്ഷത വഹിച്ചു. സംഘടനാ ഭാരവാഹികളായ എം.എല്‍. ഡൊമിനിക്, പി.എസ്. ലവകുമാര്‍, റ്റി.എസ്. കാസിം, ബേബി വട്ടക്കുന്നേല്‍, സജി പൗലോസ്, റ്റി.വി. രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!