ChuttuvattomThodupuzha

പുസ്തക പ്രദര്‍ശനവും വിപണനവും നടത്തി

കരിങ്കുന്നം: എന്‍.എസ്.എസ് ,സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് അംഗങ്ങള്‍ പി .എന്‍ .പണിക്കരുടെ സ്മരണാര്‍ഥം കരിങ്കുന്നം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വായനദിനത്തോടനുബന്ധിച്ച് പുസ്തക പ്രദര്‍ശനവും വിപണനവും നടത്തി. തൊടുപുഴ നാഷണല്‍ ബുക്ക്സ്റ്റാളുമായി സഹകരിച്ച് രണ്ടു ദിവസങ്ങളിലായി പ്രദര്‍ശനം തുടരുകയാണ്. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ റിന്‍സി വായനദിന സന്ദേശം നല്‍കി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ലിജോ ജോര്‍ജ്, സ്‌കൗട്ട് മാസ്റ്ററും അസി. ജില്ലാ കോ ഓര്‍ഡിനേറ്ററുമായ ബൈജു .എ. ജെ, ഭാഷാധ്യാപിക സിജി ജോണ്‍ എന്നിവര്‍ പ്രദര്‍ശനത്തിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!