Thodupuzha

സ്വീകരണം നല്‍കി

മുതലക്കോടം: തിരുവനന്തപുരം ഉപാസന സാംസ്‌കാരികവേദിയുടെ ഈ വര്‍ഷത്തെ മലയാറ്റൂര്‍ അവാര്‍ഡും തിരുവനന്തപുരം നവഭാവനാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കാക്കനാടന്‍

പുരസ്‌കാരവും ലഭിച്ച ‘ബോംബെ പ്രവാസത്തിന്റെ നാള്‍വഴികള്‍’ എന്ന നോവല്‍ രചിച്ച രവി തൊടുപുഴയ്ക്ക് മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ലൈബ്രറി ഹാളില്‍ ചേര്‍ന്ന സ്വീകരണസമ്മേളനത്തില്‍ പ്രസിഡന്റ്

കെ.സി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കവിയും സിനിമാ ഗാനരചയിതാവുമായ ജയകുമാര്‍ ചെങ്ങമനാട്, രവി തൊടുപുഴയ്ക്ക് ഉപഹാരം നല്‍കി ആദരിച്ചു. എഴുത്തുകാരനും ഗ്രന്ഥശാലാ പ്രവര്‍ത്തകനുമായ കെ.ആര്‍. സോമരാജന്‍ പൊന്നാട അണിയിച്ചു. ലൈബ്രറിയുടെ സ്വാശ്രയസംഘങ്ങളുടെ ഭാരവാഹികളും രവി തൊടുപുഴയ്ക്ക് ഉപഹാരങ്ങള്‍ നല്‍കി. ലൈബ്രറി ജോയിന്റ് സെക്രട്ടറി ജോസ് തോമസ്, കമ്മിറ്റിയംഗം മുഹമ്മദ് നജീബ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!