Kerala

ദേശീയഗാനം തെറ്റിച്ചു ചൊല്ലി ; പാലോട് രവിക്കെതിരേ പോലീസില്‍ പരാതി

തിരുവനന്തപുരം : സമരാഗ്നി വേദിയില്‍ ദേശീയഗാനം തെറ്റിച്ചു ചൊല്ലിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പാലോട് രവിക്കെതിരേ പോലീസില്‍ പരാതി. ദേശീയഗാനത്തെ അവഹേളിച്ചെന്നാരോപിച്ച് ബിജെപി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.എസ്. രാജീവാണ് പോലീസില്‍ പരാതി നല്‍കിയത്. സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ സമരാഗ്നി സമാപന വേദിയിലാണ് പാലോട് രവി ദേശീയഗാനം തെറ്റിച്ചുചൊല്ലിയത്. ഉടന്‍ ടി. സിദ്ദിഖ് എംഎല്‍എ ഇടപെട്ട് പാലോട് രവിയെ പിന്തിരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആലിപ്പറ്റ ജമീല ദേശീയഗാനം ശരിയായി ആലപിച്ചു. പിന്നാലെയാണ് സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് പോലീസിനെ സമീപിച്ചത്.

Related Articles

Back to top button
error: Content is protected !!