Thodupuzha

ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാന്‍ ശുപാർശ

 

 

തൊടുപുഴ : പൊലീസിന്റെ പക്കലുളള ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയ പൊലീസ് ഉദ്യോ​ഗസ്ഥനെ പിരിച്ചുവിടാന്‍ ശുപാർശ.കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പികെ അനസ് എന്ന ഉദ്യോ​ഗസ്ഥനാണ് ഔദ്യോ​ഗിക വിവരശേഖരണത്തിന്റെ ഭാ​ഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ്ഡിപിഐക്ക്

ചോര്‍ത്തി നല്‍കിയത്.സംഭവത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എജി ലാല്‍ വകുപ്പുതല അന്വേഷണം നടത്തി ഇടുക്കി ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനസിന് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മറുപടി തൃപ്തികരമല്ലെങ്കില്‍ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടാനാണ് തീരുമാനം

Related Articles

Back to top button
error: Content is protected !!