Local LiveMuttom

മുട്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ വിവിധ തസ്തികകളില്‍ നിയമനം

തൊടുപുഴ : മുട്ടം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താഴെ പറയുന്ന തസ്തികകളില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വ്യാഴാഴ്ച രാവിലെ 10ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും, മാര്‍ക്ക് ലിസ്റ്റും അവയുടെ ഒരു പകര്‍പ്പും ബയോഡാറ്റയും സഹിതം കോളേജ് ഓഫീസില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.

തസ്തികകളും, യോഗ്യതയും

ലെക്ച്ചറര്‍ – മെക്കാനിക്കല്‍ , സിവില്‍ – ഫസ്റ്റ് ക്ലാസ് ബി.ടെക്ക് മെക്കാനിക്കല്‍, ഫസ്റ്റ് ക്ലാസ് ബി.ടെക്ക് സിവില്‍, ലെക്ച്ചറര്‍- കമ്പ്യൂട്ടര്‍, ഡെമോണ്‍സ്‌ട്രെറ്റര്‍ -സിവില്‍ , ഡമോണ്‍സ്‌ട്രെറ്റര്‍- ഇലക്‌ട്രോണിക്‌സ്, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (മെക്കാനിക്കല്‍)- ഡിപ്ലോമ സിവില്‍ ,ഡിപ്ലോമ ഇലക്ട്രോണിക്‌സ് , ഡെമോണ്‍സ്ലെറ്റര്‍ (കമ്പ്യൂട്ടര്‍) -ഡിപ്ലോമ കമ്പ്യൂട്ടര്‍ , ഡിപ്ലോമ മെക്കാനിക്കല്‍ – ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ഐടിഐ സിവിലും, ട്രേഡ് ഇന്‍സ്ട്രക്ടര്‍ (സിവില്‍)- ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ഐടിഐ ഇലക്ട്രോണിക്‌സും, ട്രേഡ്‌സ്മാന്‍ (സിവില്‍) ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ഐടിഐ ഇലക്ട്രിക്കലും, ട്രേഡ്‌സ്മാന്‍ (കമ്പ്യൂട്ടര്‍) -ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ഐടിഐ ഇലക്ട്രോണിക്‌സും, ട്രേഡ്‌സ്മാന്‍ – (ഇലക്ട്രോണിക്‌സ്) ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ഐടിഐ സ്മിത്തിയും, ട്രേഡ്‌സ്മാന്‍ (സ്മിത്തി)- ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ഐടിഐ മെഷീനിസ്റ്റും , ട്രേഡ്‌സ്മാന്‍ (മെഷിനിസ്റ്റ്)- ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ഐടിഐ കാര്‍പ്പെന്ററിയും, ട്രേഡ്‌സ്മാന്‍ (കാര്‍പ്പെന്ററി)- ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ഐടിഐ ഷീറ്റ് മെറ്റലും, ട്രേഡ്‌സ്മാന്‍ (ഷീറ്റ് മെറ്റല്‍)- ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ഐടിഐ ഫിറ്റിംഗും, ട്രേഡ്‌സ്മാന്‍ (ഫിറ്റിംഗ്) – ടിഎച്ച്എസ്എല്‍സി അല്ലെങ്കില്‍ എസ്എസ്എല്‍സിയും ഐടിഐ, ട്രേഡ്‌സ്മാന്‍ (വെല്‍ഡിംഗ്)- വെല്‍ഡിംഗ്,

 

Related Articles

Back to top button
error: Content is protected !!