Thodupuzha

രജിസ്‌ട്രേഷന്‍  കാലാവധി നീട്ടി

 

 

തൊടുപുഴ: പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തുന്ന വിവിധ തുല്യത കോഴ്‌സുകളില്‍ അപേക്ഷിക്കാനുള്ള കാലാവധി നീട്ടി. പത്ത്, ഹയര്‍ സെക്കന്‍ഡറി

തുല്യത കോഴ്‌സുകളില്‍ പിഴകൂടാതെ അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 25 വരെയാണ് നീട്ടിയത്. 50 രൂപ പിഴയോടെ മെയ് 10 വരെയും 200 രൂപ അധിക പിഴയോടെ 20 വരെയും അപേക്ഷിക്കാം. കൂടാതെ നാലാം തരം, ഏഴാം തരം തുല്യത കോഴ്‌സുകളില്‍ 30 വരെ പിഴയില്ലാതെ

രജിസ്റ്റര്‍ ചെയ്യാം. അപേക്ഷാ ഫീസില്ല. പത്താംതരം തുല്യത കോഴ്‌സിന് 1850 രൂപയാണ് ഫീസ്. ഹയര്‍ സെക്കണ്ടറിക്ക് 2500 രൂപ. പഠിതാക്കള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ സാക്ഷരതാ കേന്ദ്രങ്ങള്‍ മുഖേനയും ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണം.04862 232294.

Related Articles

Back to top button
error: Content is protected !!