ChuttuvattomThodupuzha

പി.ജെ ജോസഫിനെതിരേയുള്ള പരാമര്‍ശം: എം.എം മണി മാപ്പ് പറയണമെന്ന് കേരള കോണ്‍ഗ്രസ്

തൊടുപുഴ: പി.ജെ ജോസഫ് എം.എല്‍.എക്കെതിരെ എം.എം മണി നടത്തിയ അവഹേളനപരമായ പ്രസ്താവന അദ്ദേഹം പിന്‍വലിച്ച് പൊതുജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗമായ അഡ്വ. ജോസഫ് ജോണും കേരള കോണ്‍ഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. ജോസി ജേക്കബും ആവശ്യപ്പെട്ടു. പി.ജെ ജോസഫിനെ പോലെ സംശുദ്ധമായ പ്രതിച്ഛായയും രാഷ്ട്രീയ പാരമ്പര്യവുമുള്ള ഒരു വ്യക്തിയെ സംസ്‌കാര ശൂന്യമായ ഭാഷയിലാണ് എം.എം മണി അധിക്ഷേപിച്ചിട്ടുള്ളത്.

തൊടുപുഴ മാത്രമല്ല ഇടുക്കി ജില്ലയുടെ ഹൈറേഞ്ചിലെ പഞ്ചായത്ത് ആസ്ഥാനങ്ങളിലേക്ക് എത്തിച്ചേരാന്‍ റോഡ് സൗകര്യമില്ലാതിരുന്ന കാലത്ത് മന്ത്രിയായിരുന്ന പി.ജെ ജോസഫ് ആണ് നിരവധി സംസ്ഥാന ഹൈവേകള്‍ പ്രഖ്യാപിച്ച് ഇടുക്കി ജില്ലയുടെ മുക്കിലും മൂലയിലും വികസനം എത്തിച്ചത്. എം.എം മണി ഉദ്ഘാടനത്തില്‍ പങ്കെടുത്ത തുടങ്ങനാട് സ്‌പൈസസ് പാര്‍ക്ക് പി.ജെ ജോസഫിന്റെ സംഭാവനയാണ്. യു.പി.എ ഗവണ്‍മെന്റിന്റെ കാലത്താണ് ഇടുക്കി ജില്ലയില്‍ രണ്ട് സ്‌പൈസസ് പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനം ഉണ്ടായത്. പി.ജെ ജോസഫിനെ വികസനം പഠിപ്പിക്കാനുള്ള യോഗ്യത എം.എം മണിക്കില്ലെന്ന് അവര്‍ പറഞ്ഞു. മാന്യമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവരെ പുലഭ്യം പറയുന്ന മണിയുടെ സംസ്‌കാരം ഈ നാട്ടിലെ ജനങ്ങള്‍ അംഗീകരിക്കില്ല. അദ്ദേഹത്തെ അദ്ദേഹത്തിന്റെ പാര്‍ട്ടി നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് വേണ്ടതെന്ന് അവര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!