Thodupuzha

അനുസ്മരണം നടത്തി 

തൊടുപുഴ: ബി.എം.എസ് സ്ഥാപക നേതാവ് ദത്തോപാന്ത് ഠേംഗ്ഡിജി സ്മൃതി ദിനത്തോടനുബന്ധിച്ചു തൊടുപുഴയില്‍ അനുസ്മരണ സമ്മേളനം നടത്തി. ജില്ലാ പ്രസിഡന്റ് കെ.ജയന്‍ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യാവാഹ് എന്‍. അനില്‍ ബാബു അനുസ്മരണപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.സിജു അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്മാരായ രേണുക രാജശേഖരന്‍, ഷീബ സാബു, ജില്ലാ ജോയിന്റ് സെക്രട്ടറി മാരായ സി.രാജേഷ്, എ.പി സഞ്ചു, വി.കെ.മദീഷ്‌കുമാര്‍, ബി.പി.ഇ.എഫ് ദേശീയ വൈസ് പ്രസിഡന്റ് എന്‍.ഹരികുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ വൈസ് പ്രസിഡന്റ് ആര്‍.വാസുദേവന്‍, കെ.എസ്.റ്റി.ഇ.എസ് ജില്ല വര്‍ക്കിങ് പ്രസിഡന്റ് പി.വി രാജേഷ്, തൊടുപുഴ മേഖല സെക്രട്ടറി കെ. ഷിബുമോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!