Moolammattam

റിസർവ്വ് വന പ്രഖ്യാപനം പിൻവലിക്കണം: അഡ്വ കെ. ഫ്രാൻസിസ് ജോർജ്

കാഞ്ഞാർ : കുടയത്തൂർ, അറക്കുളം, മുട്ടംപഞ്ചായത്തുകളിലായി
റിസർവ്വ് വനം പ്രഖ്യാപിക്കാനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള കോൺഗ്രസ്സ് ഡപ്യൂട്ടി ചെയർമാൻ അഡ്വ കെ ഫ്രാൻസിസ് ജോർജ്ജ് എക്സ് എം.പി പറഞ്ഞു. പൊന്നും വില നൽകി കർഷകരിൽ നിന്നും വാങ്ങിയ 136 ഏക്കർ എം.വി.ഐ.പി ഭൂമി 1992 ലെ കരാറടിസ്ഥാനത്തിൽ സോഷ്യൽ ഫോറസ്ട്രി യുടെ ഭാഗമായി നിലനിർത്തുന്നതിൽ തർക്കമില്ലാ. ഭാവിയിൽ ബഫർ സോൺ പ്രഖ്യാപിക്കുന്ന കേന്ദ്ര വനനിയമപരിരക്ഷയുള്ള റിസർവ്വ് വന പ്രഖ്യാപനം അംഗീകരിക്കുക സാധ്യമല്ല. കേരള കോൺഗ്രസ്സ് പാർട്ടി നേതൃത്വത്തിൽ കാഞ്ഞാറിൽ നടത്തിയ പ്രതിഷേധ മാർച്ചും സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. റിസർവ്വ് വനം പ്രഖ്യാപിച്ചാൽ കുഴപ്പമില്ലെന്നു പറഞ്ഞു നടക്കുന്ന വകുപ്പ് മന്ത്രി ഇടുക്കി ജില്ലയുടെ യഥാർത്ഥ വിഷയങ്ങൾ മനസിലാക്കുന്നില്ലെന്ന് പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ ജേക്കബ്ബ് പറഞ്ഞു. റവന്യൂ തരിശ് ഭൂമി പകരം നൽകി വികസന പദ്ധതികൾക്കും സ്വൈരജീവിതത്തിനും ബുദ്ധിമുട്ടാവുന്ന റിസർവ്വ് വനം ഒഴിവാക്കാൻ വേണ്ട നടപടി വകുപ്പ് മന്ത്രി സ്വീകരിക്കുകയാണ് വേണ്ടതെന്നും എം.ജെ ജേക്കബ്ബ് അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പാർട്ടി വൈസ് ചെയർമാൻ മാത്യൂ സ്റ്റീഫൻ എക്സ് എം.എൽ.എ, ഹൈപ്പവർ കമ്മിറ്റി അംഗങ്ങളായ അഡ്വ ജോസഫ് ജോൺ, അഡ്വ ജോസി ജേക്കബ്ബ്, ആന്റണി ആലഞ്ചേരി, അപു ജോൺ ജോസഫ്, പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.മോനിച്ചൻ, വർഗീസ് വെട്ടിയാങ്കൻ, ഫിലിപ്പ് ജി മലയാറ്റ്, ജോയി കൊച്ചു കരോട്ട്, സിനു വാലുമ്മേൽ, എം.ജെ.കുര്യൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.വി. സുനിത, ഷൈനി സജി, ഷൈനി റെജി, ടോമി കാവാലം, ബൈജു വറവുങ്കൽ, അഡ്വ. എബി തോമസ്, കൊച്ചുറാണി ജോസ്, ബേബി കാവാലം, എന്നിവർ പ്രസംഗിച്ചു.
ജനവിരുദ്ധ നിലപാട് സ്വീകരിക്കുന്ന വകുപ്പ് മന്ത്രിക്കെ തിരായ പ്രതിഷേധ മാർച്ച് ആനക്കയം കവലയിൽ നിന്നും ആരംഭിച്ച് കാഞ്ഞാർ ടൗണിൽ സമാപിച്ചു. പ്രതിഷേധ മാർച്ചിന് തോമസ് മുണ്ടയ്ക്കപ്പടവിൽ, എ.ഡി. മാത്യൂ അഞ്ചാനി, ജോസ് മാത്യു, അഗസ്റ്റിൻ കള്ളികാട്ട്, ജോജി എടാമ്പുറം, പോൾ കുഴിപ്പള്ളി, ജോബി തീക്കുഴിവേലിൽ, സി.എച്ച് ഇബ്രാഹിം കുട്ടി, ലൂക്കാച്ചൻ മൈലാടൂർ, റെജി ഓടയ്ക്കൽ,ബിനു ലോറൻസ്, ജെസ്റ്റിൻ ചെമ്പകത്തിനാൽ, ജിനു സാം, ടോമി തുളുവനാനി, റ്റി.സി ചെറിയാൻ, മാത്യൂ തൊഴുത്തിങ്കൽ, മൂസ വാകച്ചേരിൽ , ജോണി വില്ലം പ്ലാക്കൽ, ജിൽസ് മുണ്ടയ്ക്കൽഎന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!