Kerala

ബഹുമാനവും ആദരവും വേണം, കേസ് നടത്തിപ്പിലെ ഉദാസീനത അനുവദിക്കാനാകില്ല ; സര്‍ക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി

കൊച്ചി : ഹൈക്കോടതിയോട് ബഹുമാനവും ആദരവും വേണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി. കേസ് നടത്തിപ്പിലെ ഉദാസീനത അനുവദിക്കാനാകില്ല. കേസുകള്‍ നീട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ തുടര്‍ച്ചയായി ആവശ്യപ്പെടുന്നു. നീതിനിര്‍വഹണ സംവിധാനത്തില്‍ ഈ രീതി ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസില്‍ കൃത്യസമയത്ത് മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാത്തത് എന്തെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. മൂവാറ്റുപുഴ എറണാകുളം റോഡ് ദേശസാല്‍ക്കരണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ വിമര്‍ശനം. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥന്‍ അടുത്ത സിറ്റിങ്ങില്‍ നേരിട്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കൃത്യസമയത്ത് സത്യവാങ്മൂലവും നല്‍കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാര്‍ അമ്പതിനായിരം രൂപ പിഴ നല്‍കേണ്ടിവരുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.

 

 

Related Articles

Back to top button
error: Content is protected !!