ChuttuvattomIdukkiThodupuzha

വോട്ടർപട്ടിക പുതുക്കൽ : സ്‌പെഷ്യൽ ക്യാമ്പയിനുകളുമായി ഇലക്ഷൻ കമ്മീഷൻ

ഇടുക്കി:വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ജില്ലയിൽ സ്‌പെഷ്യൽ ക്യാമ്പയിനുകൾ സംഘടിപ്പിക്കുന്നു. നവംബർ 25, 26,ഡിസംബർ 2, 3 ദിവസങ്ങളിലാണ് ക്യാമ്പയിനുകൾ നടക്കുക. എല്ലാ താലൂക്ക്, വില്ലേജ് ഓഫീസുകളിലും ഈ ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് വോട്ടർ പട്ടിക പരിശോധിക്കുവാൻ അവസരമുണ്ടാകും. പരിശോധനയിൽ ഒഴിവാക്കപ്പെട്ടതായി കണ്ടാൽ അർഹരെങ്കിൽ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് അപേക്ഷ സമർപ്പിക്കുന്നതിനുവേണ്ട സഹായം ലഭ്യമാകുന്നതാണ്.

കൂടാതെ 17 വയസ്സ് പൂർത്തിയായ യുവജനങ്ങൾക്ക് പട്ടികയിൽ പേര് ചേർക്കുന്നതിന് മുൻകൂറായി അപേക്ഷ സമർപ്പിക്കുന്നതിനും, വോട്ടർ പട്ടികയിൽ പുതുതായി പേര് ചേർക്കൽ, തെറ്റ് തിരുത്തൽ, ബൂത്ത് മാറ്റം, ആധാർകാർഡ് വോട്ടർപട്ടികയുമായി ബന്ധിപ്പിക്കൽ എന്നിവയ്ക്ക് ആവശ്യമായ സഹായവും കാമ്പയിനുകളിൽ ലഭ്യമാകുന്നതാണ്. ഡിസംബർ 9 വരെ ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അർഹരായവരെ 2024 ജനുവരി 5 ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും voters.eci.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ, വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് മുഖേനയോ, നേരിട്ടോ അപേക്ഷകൾ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഷീബ ജോർജ്ജ് അറിയിച്ചു.

Related Articles

Back to top button
error: Content is protected !!