Moolammattam

റോഡിന്റെ ശോചനീയാവസ്ഥ; പ്രതിഷേധവുമായി യുവമോര്‍ച്ച

മൂലമറ്റം: റോഡിന്റെ ശോചനീയാവസ്ഥയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച ടൂ വീലര്‍ സ്ലോ റേയ്‌സ് നടത്തി. അറക്കുളം പഞ്ചായത്തിലെ 3,4,5, വാര്‍ഡുകളുടെ സംഗമമായ കുളമാവിലെ റോഡിന്റെ വര്‍ഷങ്ങളായുള്ള ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തിയത്. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് നന്നാക്കതില്‍ ജനപ്രതിനിധികള്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഭാരതീയ ജനതാ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ ടൂ വീലര്‍ സ്ലോ റേയ്‌സില്‍ നിരവധി യുവാക്കള്‍ പങ്കെടുത്തു. സ്ലോ റേയ്‌സ് പഞ്ചായത്തംഗം പി.എ. വേലുക്കുട്ടന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കാലു കുത്താതെ ഏറ്റവും അവസാനം ഫിനിഷ് ചെയ്തവര്‍ക്കായിരുന്നു സമ്മാനം നല്‍കിയത്. എം.കെ. രാജേഷ്, കെ.പി. മധുസൂധനന്‍, ഉത്രാടം കണ്ണന്‍, എം. അനില്‍കുമാര്‍ എന്നിവര്‍ ക്യാഷ്അവാര്‍ഡിന് അര്‍ഹരായി.

 

Related Articles

Back to top button
error: Content is protected !!