Thodupuzha

മണിപ്പൂരിന് ഐക്യദാര്‍ഢ്യവുമായി തൊടുപുഴയില്‍ വ്യാഴാഴ്ച ജപമാല റാലി

തൊടുപുഴ: മണിപ്പൂരിലെ സംഘര്‍ഷവും ക്രൈസ്തവ പീഡനവും അവസാനിപ്പിക്കുന്നതിനു പ്രാര്‍ഥനായജ്ഞവുമായി കോതമംഗലം രൂപത. മാസങ്ങളായി മണിപ്പൂരില്‍ കലാപം പടരുകയും നിരവധി ജീവന്‍ നഷ്ടപ്പെടുകയും വീടുകളും ആരാധനാലയങ്ങളും അഗ്‌നിക്കിരയാകുകയും ചെയ്തിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിസംഗത പുലര്‍ത്തുകയാണ്. ഇതിനെതിരെ സമൂഹമനസാക്ഷി ഉണര്‍ത്തുന്നതിനാണ് രൂപത ജപമാല റാലി സംഘടിപ്പിക്കുന്നത്. വ്യാഴം ഉച്ചകഴിഞ്ഞ് 3.30നു തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍ നിന്നാരംഭിക്കുന്ന ജപമാല റാലിയില്‍ രൂപതയിലെ എല്ലാ ഇടവകകളില്‍ നിന്നുമായി വൈദികരും സന്യസ്തരും നൂറുകണക്കിന് വിശ്വാസികളും പങ്കെടുക്കും. ജപമാല റാലി തെനംകുന്ന് പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സന്ദേശം നല്‍കും.

Related Articles

Back to top button
error: Content is protected !!