ChuttuvattomCrimeThodupuzha

റബര്‍ ഷീറ്റ് മോഷണം: യുവാക്കള്‍ പിടിയില്‍

കല്ലൂര്‍ക്കാട്: റബര്‍ ഷീറ്റ് മോഷ്ടാക്കള്‍ പിടിയില്‍. ഏനാല്ലൂര്‍ കുഴിമ്പിത്താഴം മുട്ടത്തുകിടയില്‍ ചാക്കോച്ചന്റെ വീട്ടില്‍ ഉണങ്ങാനിട്ടിരുന്ന 40 ഓളം ഷീറ്റുകള്‍ മോഷ്ടിച്ച കേസില്‍ വാഴക്കുളം കടാതിവളവില്‍ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ആലൂര്‍ ജിഷ്ണു (28), കാവന കുന്നുമേല്‍ അബി ജോസ് (25) എന്നിവരെയാണ് കല്ലൂര്‍ക്കാട് പോലീസ് പിടികൂടിയത്. സെപ്റ്റംബര്‍ 3 ന് പുലര്‍ച്ച 12:15നാണ് കേസിനാസ്പതമായ സംഭവം. ഇതിന് മുന്‍പും പ്രതികള്‍ സമാനമായ മോഷണം നടത്തിയിരുന്നു. അബി ജോസ് കള്ളവാറ്റ് ,കള്ളനോട്ട് എന്നീ കേസുകളിലെയും പ്രതിയാണ്. സി ഐ ഉണ്ണികൃഷ്ണന്‍, എസ് ഐ മാരായ ജോയി മത്തായി, വി. എ അസീസ്, എസ്. സി. പി. ഒ മാരായ നൗഷാദ്, സേതു കുമാര്‍, സി പി ഓ നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതി ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!