Thodupuzha

മണ്ണ് കടത്തിയ ടിപ്പര്‍ പോലീസ് പിടികൂടി

തൊടുപുഴ: മണ്ണെടുക്കാന്‍ പെര്‍മിറ്റുള്ള സ്ഥലത്തുനിന്നു പാസില്‍ പരാമര്‍ശിക്കാത്ത സ്ഥലത്തേക്ക് പെര്‍മിറ്റിന്‍റെ മറവില്‍ മണ്ണ് കടത്തിയ ടിപ്പര്‍ പോലീസ് പിടികൂടി.കരിങ്കുന്നത്ത് ഞായറാഴ്ച വ്യാപകമായ തോതില്‍ മണ്ണ് കടത്തിയ ലോറിയാണ് തൊടുപുഴ ഡിവൈഎസ്പി എം.ആര്‍. മധുബാബുവിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്.
രണ്ടു ദിവസം ഡിവൈഎസ്പി അവധിയിലാണെന്ന വിവരം ലഭ്യമായതിനെത്തുടര്‍ന്നായിരുന്നു വ്യാപകമായ മണ്ണുകടത്തല്‍ നടന്നത്.
എന്നാല്‍, ഇവിടെ അനധികൃത മണ്ണുകടത്തല്‍ നടക്കുന്നുവെന്ന വിവരം പരിസരവാസികളില്‍നിന്നു അറിഞ്ഞതിനെത്തുടര്‍ന്നാണ് അവധി റദ്ദാക്കിയെത്തിയ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ രഹസ്യമായി സ്ഥലത്തെത്തി വാഹനം പിടികൂടിയത്.
കരിങ്കുന്നം പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുന്ന ലോറി മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിനു കൈമാറും.

Related Articles

Back to top button
error: Content is protected !!