Idukki

സംഗീത വിശ്വനാഥന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

ഇടുക്കി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജിന് മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഒരു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭ, സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത് എന്നിവര്‍ പങ്കെടുത്തു.

കൊലുമ്പന്‍ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷമാണ് സ്ഥാനാര്‍ത്ഥി പത്രികാ സമര്‍പ്പണത്തിനെത്തിയത്. തുടര്‍ന്ന് ഇടുക്കി ബിഷപ് ഹൗസില്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേലിനെ സന്ദര്‍ശിച്ചു. എസ്എന്‍ഡിപി ഇടുക്കി യൂണിയന്‍ ഓഫീസിലെത്തി പിന്തുണ തേടി. നെടുങ്കണ്ടത്തു നടന്ന ഉടുമ്പന്‍ചോല നിയോജക മണ്ഡലം കണ്‍വന്‍ഷനിലും സ്ഥാനാര്‍ത്ഥി പങ്കെടുത്തു.

 

 

Related Articles

Back to top button
error: Content is protected !!