Thodupuzha

വാഹനാപകടത്തില്‍ പരുക്കേറ്റ്  ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു

തൊടുപുഴ: വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. കാഞ്ഞിരമറ്റം ശാന്താലയത്തില്‍ ശശിധരന്‍ (70) ആണ് മരിച്ചത്. ഓഗസ്റ്റ് ഒന്നിന് കാഞ്ഞിരമറ്റം ഉറുമ്പില്‍ പാലത്ത് ശശിധരന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ കാറിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഗുരുതര പരുക്കേറ്റ ഇദേഹം കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ മാലതി. മക്കള്‍: നീതു, പ്രവീണ്‍. മരുമക്കള്‍: ബിനീഷ്, അഞ്ചു. സംസ്കാരം ഉച്ച കഴിഞ്ഞ് മൂന്നിന് തൊടുപുഴ ശാന്തി തീരം ശ്മശാനത്തിൽ.

Related Articles

Back to top button
error: Content is protected !!