എസ്.സി,എസ്.ടി വിഭാഗക്കാര്‍ക്ക് അക്ഷയകേന്ദ്രങ്ങള്‍ തുടങ്ങാം


വെളളിയാമറ്റം: ഇടുക്കി ജില്ലയിലെ എസ് സി,എസ് ടി വിഭാഗക്കാർക്ക് അക്ഷയകേന്ദ്രങ്ങൾ അനുവദിക്കുന്നു. വെളളിയാമറ്റം പഞ്ചായത്തിൽ പൂമാല ( പട്ടികവർഗ്ഗവിഭാഗം), പീരുമേട് പഞ്ചായത്തിൽ റാണിമുടി ( പട്ടികജാതി വിഭാഗം ), ചിന്നക്കനാൽ പഞ്ചായത്തിൽ സൂര്യനെല്ലി( പട്ടികജാതി വിഭാഗം ) എന്നിവയാണ് കേന്ദ്രങ്ങൾ . പ്ലസ് ടു, പ്രീ ഡിഗ്രി അല്ലെങ്കിൽ തത്തുല്യ യോഗ്യതയും കമ്പ്യൂട്ടർ പരിജ്ഞാനവുമുളള 18 മുതൽ 50 വയസ്സ് വരെ പ്രായമുളള പട്ടികജാതി- പട്ടികവർഗ്ഗവിഭാഗക്കാർക്ക് അപേക്ഷിക്കാം. http://kerala.gov.in/aes/registration എന്ന വെബ് സൈറ്റ് വഴി നവംബർ 21 വരെ ഓൺലൈനായി അപേക്ഷ നൽകാം.
അതോടൊപ്പം അപേക്ഷയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് , രേഖകളുടെ അസൽ, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ നവംബർ 28 ന് 5 മണിക്ക് മുൻപ് കുയിലിമല സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അക്ഷയ ജില്ലാ ഓഫീസിൽ നേരിട്ട് എത്തിക്കണം. 750 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ആണ് അപേക്ഷയോടൊപ്പം നൽകേണ്ടത്. ഡയറക്ടർ, അക്ഷയ എന്ന പേരിൽ തിരുവനന്തപുരത്ത് മാറാവുന്നതാകണം . യോഗ്യത, വിലാസം, നേറ്റിവിറ്റി, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, തിരിച്ചറിയൽ രേഖ, അപേക്ഷിക്കുന്ന ലൊക്കേഷനിൽ കെട്ടിടമുണ്ടെങ്കിൽ ഉടമസ്ഥാവകാശവാടക കരാർ എന്നിവ ഓൺലൈനായി അപ് ലോഡ് ചെയ്യാം . കൂടുതൽ വിവരങ്ങൾക്ക് http://www.akshaya.kerala.gov.in ,04862 232 215
