Thodupuzha

അധ്യാപക പരിശീലനം സ്കൂളുകളുടെ പ്രവർത്തനം താളം തെറ്റിക്കും: കെ.പി.എസ്.റ്റി.എ

തൊടുപുഴ : ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ മുഴുവൻ അധ്യാപകർക്കും പരിശീലനം നൽകാനുള്ള പദ്ധതി ക്ലാസ് പ്രവർത്തങ്ങളെ താളം തെറ്റിക്കും കെ.പി.എസ്.റ്റി.എ . ഓരോ ദിവസവും രണ്ട് ഘട്ടമായി സ്കൂളിലെ പകുതി അധ്യാപകരെ വീതം ട്രെയിനിങ്ങിൽ പങ്കെടുപ്പിക്കണം എന്ന ബി.ആർ.സി നിർദേശമാണ് പരാതിക്ക് ഇടയാക്കിയിരിക്കുന്നത്.സെപ്റ്റംബർ 29 ന് മുമ്പായി പരിശീലനം പൂർത്തിയാക്കണം എന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബ്ലോക്ക് റിസോഴ്സ് സെന്റർ പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. കരിമണ്ണൂർ ബി.ആർ സി യിൽ രണ്ട് ദിവസമായിട്ടാണ് പരിശീലനമാണ് ക്രമീകരിച്ചിരിക്കുന്നത്. ദൂരെ സ്കൂളുകളിലെ അധ്യാപകർ പരിശീലനത്തിന് ശേഷം വീണ്ടും സ്കൂളിൽ എത്തണം എന്നത് പ്രായോഗികമല്ല. പരിശീലനത്തിന്റെ ദിവസങ്ങൾ കൂട്ടി ക്ലാസുകളുടെ പ്രവർത്തനം താളം തെറ്റാത്ത വിധത്തിൽ ട്രെയിനിംഗ് ക്രമീകരിക്കണമെന്ന് കെ.പി.എസ്.റ്റി.എ തൊടുപുഴ ഉപജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.വി.എം ഫിലിപ്പച്ചൻ , പി.എം നാസർ, ബിജോയ് മാത്യു, റ്റി. ബി അജീഷ് കുമാർ , ഷിന്റോ ജോർജ് , അനീഷ് ജോർജ്, രാജിമോൻ ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!