Thodupuzha

വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍  ഒളിമ്പിക് ഗെയിംസ് 

 

തൊടുപുഴ: കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സ്‌കൂള്‍ ഒളിമ്പിക് ഗെയിംസ് സംഘടിപ്പിക്കും. സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ, നവോദയ എന്നിങ്ങനെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സിലബസുകളിലെയും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടാകും. നിലവില്‍ വിവിധ സിലബസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാനത്ത് ഏകീകൃത കായികമത്സരങ്ങള്‍ ഇല്ല . നിരവധി വര്‍ഷങ്ങളായി ഉന്നയിക്കാറുള്ള ഈ ആവശ്യം സ്‌കൂള്‍ ഒളിമ്പിക് ഗെയിംസിലൂടെ പരിഹരിക്കാനാകുമെന്ന് കേരള ഒളിമ്പിക് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.സുനില്‍കുമാര്‍, സെക്രട്ടറി ജനറല്‍ എസ്. രാജീവ് , ട്രഷറര്‍ എം.ആര്‍ രഞ്ജിത് എന്നിവര്‍ പറഞ്ഞു. അത്ലറ്റിക്‌സ്, അക്വാറ്റിക്‌സ്, ആര്‍ച്ചറി, ബാസ്‌കറ്റ്‌ബോള്‍,ബോക്‌സിങ്,

സൈക്ലിങ്, ഫുട്‌ബോള്‍, ജൂഡോ, നെറ്റ്‌ബോള്‍, തയ്ക്വാന്‍ഡോ, വോളിബോള്‍, ഗുസ്തി, ബാഡ്മിന്റന്‍, ഹാന്‍ഡ് ബോള്‍, ഖോ ഖോ , കരാട്ടെ, ടേബിള്‍ ടെന്നിസ്, ഹോക്കി, കബഡി, റഗ്ബി, റൈഫിള്‍, ജിംനാസ്റ്റിക്‌സ്, ടെന്നിസ്, വെയ്റ്റ് ലിഫ്റ്റിങ് , ഫെന്‍സിങ്ങ് എന്നിങ്ങനെ 25 ഇനങ്ങളിലാണു മത്സരം സംഘടിപ്പിക്കുന്നത്.

ജില്ലാതലത്തില്‍ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ വിജയിക്കുന്നവരാകും സംസ്ഥാന സ്‌കൂള്‍ ഗെയിംസില്‍ പങ്കെടുക്കുക. സെപ്റ്റംബര്‍ മാസത്തിലാകും മത്സരങ്ങള്‍ നടത്തുക. ഇതിനായി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ സ്‌ക്കൂള്‍ ഒളിമ്പിക് ഗെയിംസിന്റെ വിജയകരമായ നടത്തിപ്പിനു വിപുലമായ സംഘാടക സമിതി ഉടന്‍ വിളിച്ച് ചേര്‍ക്കും.

Related Articles

Back to top button
error: Content is protected !!