Thodupuzha

സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നാളെ മുതല്‍

തൊടുപുഴ: 2022- 23 അദ്ധ്യയന വര്‍ഷം സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച്‌ തൊടുപുഴ താലൂക്കിലെ സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന നാളെ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും.വാഹനങ്ങളും ബന്ധപ്പെട്ട രേഖകളും പരിശോധിച്ച്‌ റോഡില്‍ ഇറക്കാന്‍ ഉപയുക്തമാണെന്ന് ഉറപ്പുവരുത്തിയ വാഹനങ്ങള്‍ക്ക് മാത്രമേ ഫിറ്റ്‌നസ് സ്റ്റിക്കര്‍ നല്‍കൂ. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ കര്‍ശനമായി പാലിക്കണം. ഇതുസംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9961993512.

Related Articles

Back to top button
error: Content is protected !!