KarimannurThodupuzha

ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാര്‍ഷികം കരിമണ്ണൂരില്‍; സംഘാടകസമിതി രൂപീകരിച്ചു

തൊടുപുഴ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ വാര്‍ഷിക സമ്മേളനം 27, 28 തിയതികളില്‍ കരിമണ്ണൂരില്‍  നടക്കും. ജില്ലാ വാര്‍ഷിക സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം കരിമണ്ണൂര്‍ കൈരളി സാംസ്‌കാരിക വേദിഹാളില്‍ ജില്ലാ പ്രസിഡന്റ വി.വി.ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. വാര്‍ഷികത്തിന്റെ അനുബന്ധ പരിപാടികളുടെ ഭാഗമായി ശാസ്ത്ര പ്രഭാഷണങ്ങള്‍, സെമിനാറുകള്‍, ശാസ്ത്ര കലാജാഥ, പ്രാദേശികപഠനങ്ങള്‍ എന്നിവ സംഘടിപ്പിക്കും. അരലക്ഷം രൂപയുടെ പുസ്തക പ്രചാരണം, 2000 സോപ്പ്, പി.പി.സി ഉല്പന്നങ്ങള്‍ എന്നിവ പ്രചരിപ്പിക്കുന്നതിലൂടെയാണ് സമ്മേളന നടത്തിപ്പിനുള്ള സാമ്പത്തികം കണ്ടെത്തുന്നത്. രക്ഷാധികാരികള്‍: എന്‍.സദാനന്ദന്‍ (കെ.എസ്.ടി.എ. മുന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട്), നിസാമോള്‍ ഷാജി (കരിമണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ്).

ചെയര്‍മാന്‍: പി.ജി.ഗോപാലകൃഷ്ണന്‍ (പ്രസിഡന്റ് ,കൈരളി സാംസ്‌കാരിക കേന്ദ്രം). വൈസ് ചെയര്‍മാന്‍മാര്‍: എ.എസ് ഇന്ദിരടീച്ചര്‍, കെ.ജെ .തോമസ്, ടി.രാജീവ്. ജനറല്‍ കണ്‍വീനര്‍: പി.എം ഷാജി. കണ്‍വീനര്‍: പി.ആര്‍. നാരായണന്‍ എന്നിവരടങ്ങുന്ന സംഘാടക സമിതിയും വിവിധ സബ്ബ് കമ്മറ്റികളും രൂപീകരിച്ചു. യോഗത്തില്‍ എന്‍. സദാനന്ദന്‍, കെ.ആര്‍. സുഗതന്‍, എ.എസ്. ഇന്ദിര, ഗിരിജ ടീച്ചര്‍, ഡോ. കെ.കെ.ഷാജി, ജില്ലാ സെക്രട്ടറി എന്‍.ഡി.തങ്കച്ചന്‍, പി.ആര്‍ നാരായണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!