Thodupuzha

ഇന്ധന വില വര്‍ധനവിനെതിരെ  വേറിട്ട സമരം

തൊടുപുഴ: ഇന്ധന വില വര്‍ധനവിനെതിരെ കര്‍ഷകന്‍ ഒറ്റയാള്‍ സമരം നടത്തി. വാഴക്കുളം തെക്കുംമലയില്‍ പാലാട്ട് തങ്കച്ചനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വ്യത്യസ്ത സമരവുമായി രംഗത്തെത്തിയത്. തൊടുപുഴ മുനിസിപ്പല്‍ ബസ് സ്റ്റാന്റിന് സമീപത്ത് നിന്നും ഗാന്ധി സ്‌ക്വയറിലേക്കായിരുന്നു തങ്കച്ചന്റെ വേറിട്ട സമരം. ശരീരം മുഴുവന്‍ കറുപ്പ് വേഷമണിഞ്ഞ് ചങ്ങലകളാല്‍ ബന്ധിച്ച് തലയില്‍ വിറകു കെട്ടുമേന്തി ടയര്‍ ഉരുട്ടിയായിരുന്നു തങ്കച്ചന്റെ പ്രതിഷേധം സമരം. തുടര്‍ന്ന് ഗാന്ധി സ്‌ക്വയറില്‍ വിറക് കത്തിച്ചാണ് സമരം അവസാനിപ്പിച്ചത്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധിക്കിടയില്‍ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചക വാതകം എന്നിവയുടെ വില വര്‍ധിപ്പിച്ച് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്ന് തങ്കച്ചന്‍ പറഞ്ഞു. ഇന്ധനത്തിന്റെയും പാചക വാതകത്തിന്റെയും നികുതി 50 ശതമാനമായി കുറയ്ക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!