Local LiveMoolammattam

അറക്കുളം ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സര്‍പ്പ പ്രതിഷ്ഠ

അറക്കുളം: ശ്രീധര്‍മ്മശാസ്താ മഹാദേവ ക്ഷേത്രത്തിലെ സര്‍പ്പ പ്രതിഷ്ഠാ ചടങ്ങുകള്‍ ഞായര്‍,തിങ്കള്‍ ദിവസങ്ങളിലായി നടക്കും. പുതുക്കുളം വാസുദേവന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് സര്‍പ്പ പ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്.നാളെ രാവിലെ 6.30ന് ഗണപതി ഹോമം, 8.30.ന് പാല്‍പായസ ഹോമം ,
10 ന് സര്‍പ്പ പൂജ, വൈകിട്ട് 5.30ന് സര്‍പ്പബലി, 8ന് സര്‍പ്പബലി ദര്‍ശനം, 8.30ന് അത്താഴക്കഞ്ഞി. തിങ്കളാഴ്ച രാവിലെ 6.30ന് ഗണപതി ഹോമം, 7.30 ന് പാല്‍പായസ ഹോമം, തുടര്‍ന്ന് കലശപൂജകള്‍ 10.30 നും 11നും ഇടക്കുള്ള ചിങ്ങം രാശി ശുഭ മുഹൂര്‍ത്തത്തില്‍ സര്‍പ്പ പ്രതിഷ്ഠ തുടര്‍ന്ന് നൂറും പാലും വഴിപാട്, 12.30 ന് പ്രസാദ ഊട്ട്.

 

Related Articles

Back to top button
error: Content is protected !!