ChuttuvattomThodupuzha

ശല്യാംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര മഹോത്സവം ഇന്ന് 5മുതല്‍

വെള്ളത്തൂവല്‍: ശല്യാംപാറ ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തില്‍ പ്രതിഷ്ഠാവാര്‍ഷിക മഹോത്സവവും തൃക്കൊടിയേറ്റും ഇന്ന് മുതല്‍ പത്തു വരെ തീയതികളില്‍ നടക്കും. ഇന്ന് വൈകിട്ട് 5ന് മഹോത്സവത്തിനായ് നടതുറക്കും. 7ന് വാസ്തു ഹോമം, വാസ്തുബലി, വാസ്തു കലശം, പ്രസാദശുദ്ധി, അസ്ത്ര കലശ പൂജ മെയ് ആറിന് പതിവ്മഹോത്സവ ചടങ്ങുകള്‍ക്ക് പുറമേ രാവിലെ 7നും 7.30 നുംമധ്യേ കൊടിമരം മുറിക്കല്‍ തുടര്‍ന്ന് കൊടിമരഘോഷയാത്ര,10 ന് എന്‍.വിസുധാകരന്‍ തന്ത്രികള്‍ തൃക്കൊടിയേറ്റും മെയ് 7നും 8 നും പതിവ് മഹോത്സവ ചടങ്ങുകള്‍. 9 ന് രാവിലെ 5ന് പള്ളി ഉണര്‍ത്തല്‍, 5.30 ന് നിര്‍മ്മാല്യം, 6 ന്ഉഷപൂജ 6.30 ന് ഗണപതിഹോമം, വിദ്യാഗോപാലമന്ത്രാര്‍ച്ചന, 8.30ന് വിദ്യാമന്ത്രഹോമം വൈകിട്ട് 6ന് ഭഗവതിസേവ,സഹസ്രനാമാര്‍ച്ചന, ദീപാരാധന, 7.30 ന് നൃത്തനൃത്ത്യങ്ങള്‍, അഞ്ചിന് രാവിലെ 6 ന് പള്ളിയുണര്‍ത്തല്‍, നിര്‍മ്മാല്യം, കണി കാണാല്‍ 10ന് ഉച്ച ശീവേലി, അന്നദാനം വൈകിട്ട് 6.30ന് താലപ്പൊലി ഘോഷയാത്ര, പറയെടുക്കല്‍
8ന് ആറാട്ട്, കൊടിയിറക്ക്, മംഗളപൂജ രാത്രി 9ന് ചില്ലിത്തോട് ശ്രീ ഭദ്രയുടെ വീരനാട്യം.

 

Related Articles

Back to top button
error: Content is protected !!