Thodupuzha

ന്യൂമാന്‍ കോളജില്‍ ‘ഷെയര്‍ എ ബ്രെഡ്’ പദ്ധതി പുനരാരംഭിച്ചു

 

തൊടുപുഴ: ന്യൂമാന്‍ കോളജ് എന്‍.സി.സിയുടെ നേതൃത്വത്തില്‍ കോളജ് സമൂഹം ഒരുമിച്ച് സംഘടിപ്പിക്കുന്ന ‘ഷെയര്‍ എ ബ്രെഡ്’ പദ്ധതി പുനരാരംഭിച്ചു. സമൂഹത്തിലെ അവശരും നിരാലംബരുമായ വ്യക്തികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി 2013 ല്‍ ആരംഭിച്ച സംരംഭം 2020 കോവിഡ്-19 നിമിത്തം നിര്‍ത്തലായിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും അനധ്യാപകരും അടങ്ങുന്ന സമൂഹത്തില്‍ നിന്നും ദിവസേനെ നൂറുകണക്കിന് ഭക്ഷണപ്പൊതികള്‍ ആണ് പദ്ധതിയുടെ കീഴില്‍ സമാഹരിക്കുന്നത്. കേഡറ്റുകളുടെ നേതൃത്വത്തില്‍ ശേഖരിക്കുന്ന ഭക്ഷണപ്പൊതികള്‍ തൊടുപുഴ മൈലക്കൊമ്പില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മാനസികരോഗികളുടെ പുനരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന ദിവ്യരക്ഷാലയത്തില്‍ എത്തിക്കുന്നു എന്നതാണ് പദ്ധതിയുടെ പ്രമുഖമായ പ്രവര്‍ത്തനം. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ് അധ്യക്ഷത വഹിച്ചു. 18 കേരള ബറ്റാലിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കേണല്‍ ലാന്‍സ് ഡി റോഡ്രിഗസ് ഉദ്ഘാടനം ചെയ്തു. ന്യൂമാന്‍ കോളജ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ പ്രജീഷ് സി മാത്യു, ദിവ്യരക്ഷാലയം ഡയറക്ടര്‍ ടോമി മാത്യു വടക്കേല്‍ , കോളജ്് വൈസ് പ്രിന്‍സിപ്പല്‍ സാജു അബ്രഹാം, കോളജ് ബര്‍സാര്‍ ഫാ.ബെന്‍സണ്‍ എന്‍. ആന്റണി ,തൊടുപുഴ വിജ്ഞാന മാതാ പള്ളി വികാരി ഫാ. ജോര്‍ജ് കാര്യാമഠം എന്നിവര്‍ പ്രസംഗിച്ചു . പ്രവര്‍ത്തനങ്ങള്‍ക്ക് സീനിയര്‍ അണ്ടര്‍ ഓഫീസര്‍ ജോമി ജോര്‍ജ്, അണ്ടര്‍ ഓഫീസേഴ്‌സ് അമല്‍ രവീന്ദ്രന്‍ സി.ടി, സഫ്വാന ഫാത്തിമ, സി.എസ്.എം ജോഷ്വ ഷാജി, ആര്യ വിനീത്, സി.ക്യു.എം.എസ് സോണല്‍ റോയി എന്നിവര്‍ നേതൃത്വം വഹിച്ചു.

Related Articles

Back to top button
error: Content is protected !!