ChuttuvattomThodupuzha

ഷീ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു

തൊടുപുഴ: ഹോമിയോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് വനിതകള്‍ക്കായി തൊടുപുഴ നഗരസഭയും കോലാനി ഗവ. ഹോമിയോ ഡിസ്‌പെന്‍സറിയും ചേര്‍ന്ന് ഷീ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി അധ്യക്ഷത വഹിച്ചു. മുട്ടം ജില്ലാ ആശുപത്രി തൈറോയ്ഡ് സ്‌പെഷ്യല്‍ ക്ലിനിക് നാഷണല്‍ ആയുഷ് മിഷന്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനു ജോസഫ് ക്ലാസ് നയിച്ചു. കോലാനി ഗവ.ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോ.അനു വിജയന്‍, ഡോ.റെഞ്ചിന്‍ രാജ്, ഡോ.അജിമോള്‍.എസ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. കൗണ്‍സിലര്‍മാരായ മെര്‍ലി രാജി, ജിതേഷ്.സി. ഇഞ്ചക്കാട്ട്, കവിത അജി, യോഗ ഇന്‍സ്ട്രക്ടര്‍ ശശികല.എ.എസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!